കടയ്‌ക്കല്‍ സ്വദേശിയായ ഏഴാം ക്ലാസുകാരിയാണ് പീഡനത്തിന് ഇരയായത്. ശാരീരിക അസ്വസ്ഥകള്‍ കാണിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ സ്കൂള്‍ അധികൃതര്‍ കൗണ്‍സിലിംഗിന് വിധേയമാക്കുകയായിരുന്നു. കൗണ്‍സിലിങിനിടെയാണ് പെണ്‍കുട്ടി പീഡന വിവരം സ്കൂള്‍ അധ്യാപികയെ അറിയിച്ചത്. സ്കൂള്‍ അധികൃതര്‍ അറിയച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കടയ്‌ക്കല്‍ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
നിലമേല്‍ സ്വദേശികളായ കുന്നുപുറത്ത് ജിത്തുകൃഷ്ണന്‍, തെക്കേകര രമേശ്ബാബു, മായാഭവനില്‍ മഹേഷ് ചരുവിളപുത്തന്‍ വീട് നിഥിന്‍ എന്നിവരാണ് പിടിയിലായത്. ഈ നാല്‍വര്‍ സംഘം ഏപ്രില്‍ മുതല്‍ പെണ്‍കുട്ടിയെ നിരന്തമായി പീഡിപ്പിക്കുന്നെന്നാണ് പരാതിയില്‍ പറയുന്നത്. സ്കൂളിലേക്ക് പോകുന്ന വഴിയിലെ ഒഴിഞ്ഞ കെട്ടിടത്തില്‍ വച്ചായിരുന്നു പീഡിപ്പിച്ചിരുന്നത്. പീഡന വിവരം പുറത്ത് പറയരുതെന്ന് പെണ്‍കുട്ടിയെ സംഘം ഭീഷണിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ വീടിനടുത്താണ് പ്രതികള്‍ താമസിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
