എസ്എഫ്ഐ പ്രവർത്തകനെ കുത്തിയ കേസില്‍ ബിജെപി പ്രവർത്തകർ പിടിയിൽ

First Published 12, Mar 2018, 8:16 AM IST
four bjp workers arrested for hacked sfi worker
Highlights
  • നാല് ബിജെപി പ്രവര്‍ത്തകരെ പിടികൂടി

കണ്ണൂര്‍: കണ്ണൂർ തളിപ്പറമ്പില്‍ എസ്എഫ്ഐ പ്രവർത്തകനെ കുത്തിയ കേസില്‍ നാല് ബിജെപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.  ജയൻ, രാജേഷ്, അക്ഷയ്, അജേഷ് എന്നിവരെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ പ്രവര്‍ത്തകന്‍ എൻ.വി. കിരണിനാണ് കുത്തേറ്റത്.

ഞായറാഴ്ച രാവിലെ തൃച്ചംബരം ഉത്സവത്തിനിടെയാണ് കിരണിന് കുത്തേറ്റത്. ആക്രമണത്തില്‍ നെഞ്ചിനും കാലിനും കുത്തേറ്റ കിരണിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

loader