ശിവകാശിയിൽ പടക്കനിർമാണ ശാലയില്‍ പൊട്ടിത്തെറി പടക്കനിർമാണ ശാലകൾക്ക് തീപിടിച്ച് നാല് മരണം
ശിവകാശി: തമിഴ്നാട്ടിലെ ശിവകാശിയിൽ രണ്ടിടങ്ങളില് പടക്കനിർമാണ ശാലകൾക്ക് തീപിടിച്ച് നാല് തൊഴിലാളികൾ മരിച്ചു. രാമുതേവന്പെട്ടി, കക്കിവടന്പെട്ടി എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്.
ശേഖര്, രവി എന്നിവരാണ് രാമുതേവന്പെട്ടിയിലെ അപകടത്തില് മരിച്ചത്. പൊട്ടിത്തെറിയില് മൂന്ന് പേര്ക്ക് പൊള്ളലേറ്റു. രാസവസ്തുക്കള് കൂട്ടിച്ചേര്ക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. പരുക്കേറ്റവരെ ശിവകാശി സര്ക്കാര് ആശുപത്രിയില് പ്രവേശിപ്പിച്ചു. അനധികൃതമായി പടക്ക നിര്മാണത്തിനായി നിര്മിച്ച ഷെഡാണ് കത്തി നശിച്ചത്.
