പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയതിന് പിന്നാലെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു

ദേവാസ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലു ദിവസം പീഡിപ്പിച്ച നാലു പേര്‍ പിടിയില്‍. ജൂലൈ 16 ന് രാവിലെ സ്കൂളിലേക്ക് പോയ പെണ്‍കുട്ടി മടങ്ങിയെത്തിയില്ലെന്നായിരുന്നു വീട്ടുകാരുടെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് നാല് പേര് പിടിയിലായത്. മധ്യപ്രദേശിലെ ദേവാസിലാണ് സംഭവം. അറസ്റ്റിലായവരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തമാക്കിയതിന് പിന്നാലെ ശനിയാഴ്ച പെണ്‍കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി പൊലീസിനോട് സംഭവിച്ച കാര്യങ്ങള്‍ വിശദമാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ചികിത്സ തുടരുകയാണ്. 

ക്ലാസ് കട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു പെണ്‍കുട്ടിയെ ബസിലെ ക്ലീനര്‍ പീഡിപ്പിച്ചത്. ബസില്‍ നിന്ന് ഇറങ്ങിയോടിയ പെണ്‍കുട്ടിയെ വീട്ടിലാക്കാമെന്ന് വാഗ്ദാനം ചെയ്ത മൂന്ന് പേര്‍ തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവര്‍ കുട്ടിയെ ഗ്രാമത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ശനിയാഴ്ച പെണ്‍കുട്ടിയെ വീടിന് സമീപത്ത് ഉപേക്ഷിക്കുകയുമായിരുന്നു.