തിരുവനന്തപുരം: നാല് ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഡിജിപി റാങ്ക്. ടോമിൻ തച്ചങ്കരി ഉൾപ്പെടെ നാല് പേർക്ക് ഡിജിപി റാങ്ക് നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടോമിൻ ജെ. തച്ചങ്കരി, അരുണ്‍കുമാർ സിൻഹ, ആർ. ശ്രീലേഖ, സുദേഷ് കുമാർ സിൻഹ എന്നിവർക്കാണ് ഡിജിപി റാങ്ക് നൽകുന്നത്.  30 വർഷം സർവീസ് പൂർത്തിയായ ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഡിജിപി റാങ്ക് നൽകണമെന്ന് ചീഫ് സെക്രട്ടറി ശിപാർശ ചെയ്തിരുന്നു.