മറ്റൊരു സൈനിക ഓപറേഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന 44 രാഷ്ട്രീയ റൈഫിള്‍സിലെ അംഗങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് ഓഫീസര്‍മാരുള്‍പ്പെടെ ആറ് സൈനികര്‍ക്ക് വെടിയേറ്റു. ഇവരില്‍ മൂന്ന് പേര്‍ പിന്നീട് മരണപ്പെടുകയായിരുന്നു. സൈന്യവും തീവ്രവാദികളും തമ്മില്‍ ശക്തമായ വെടിവെപ്പുണ്ടായി. വീടിനുള്ളില്‍ ഇരിക്കുകയായിരുന്ന ഒരു സ്ത്രീയും വെടിയേറ്റ് കൊല്ലപ്പെട്ടുവെന്ന് സൈന്യം അറിയിച്ചു. പ്രദേശത്ത് ഒളിച്ചിരിക്കുന്ന തീവ്രവാദികള്‍ക്കായി സൈന്യവും പൊലീസും സംയുക്തമായി തെരച്ചില്‍ തുടരുകയാണ്.