ശബരിമല വിഷയത്തിൽ ബി ജെ പി നിലപാടില്‍ പ്രതിഷേധിച്ച് ബി ജെ പിയുടെ സംസ്ഥാന കമ്മിറ്റി അംഗം അടക്കം നാല് പേർ സി പി എമ്മില്‍ ചേര്‍ന്നു. എസ് കൃഷ്ണകുമാർ, ഉഴമലയ്ക്കൽ ജയകുമാർ, തൊളിക്കോട് സുരേന്ദ്രൻ, വെള്ളനാട് വി സുകുമാരൻ മാസ്റ്റർ എന്നിവരാണ് പാർട്ടി വിട്ടത്.
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഭിന്ന നിലപാട് അറിയിച്ച് ബി ജെ പിയുടെ സംസ്ഥാന കമ്മിറ്റി അംഗം അടക്കം നാല് പേർ സി പി എമ്മില്‍ ചേര്‍ന്നു. ബി ജെ പി സംസ്ഥാന സമിതിയംഗം വെള്ളനാട് എസ് കൃഷ്ണകുമാർ, ഉഴമലയ്ക്കൽ ജയകുമാർ, തൊളിക്കോട് സുരേന്ദ്രൻ, വെള്ളനാട് വി സുകുമാരൻ മാസ്റ്റർ എന്നിവരാണ് പാർട്ടി വിട്ടത്.
ആർ എസ് എസ് നേതൃത്വത്തിന്റെ അജണ്ടകൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുകയാണെന്നും ബി.ജെ.പിയിൽ ജനാധിപത്യമില്ലെന്നും പാർട്ടി വിട്ടവർ ആരോപിച്ചു. ശബരിമല വിഷയത്തിലെ ബി ജെ പി നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്ന് സംസ്ഥാന സമിതി അംഗമായിരുന്ന വെള്ളനാട് എസ് കൃഷ്ണകുമാർ പറഞ്ഞു. സംസ്ഥാന നേതാക്കളടക്കം കൂടുതൽ പേർ വരും ദിവസങ്ങളിൽ ബി ജെ പി വിടുമെന്നും സൂചനയുണ്ട്.
