കേസിൽ കൽതൂണുകൾ അതത് സ്ഥാനത്ത് എടുത്ത് വയക്കുക, പ്രതികൾ ഓരോരുത്തരും 70,000 രൂപ പിഴയടയ്ക്കുക എന്നീ ശിക്ഷകളാണ് കോടതി വിധിച്ചത്. ആർക്കിയോളജിക്കൽ സർവ്വേ ഉദ്യോ​ഗസ്ഥർക്കൊപ്പം സ്ഥലത്തെത്തിയാണ് യുവാക്കൾ കൽതൂണുകൾ എടുത്ത് വച്ചത്.   

ഹംപി: വിജയനഗര സാമ്രാജ്യത്തിന്‍റെ ബാക്കിപത്രമായി അവശേഷിക്കുന്ന ഹംപിയിലെ പ്രസിദ്ധമായ കല്‍തൂണുകള്‍ തകര്‍ത്തവര്‍ക്ക് വ്യത്യസ്തമായ ശിക്ഷ കൊടുത്ത് കോടതി. തള്ളി താഴെയിട്ട ക്ഷേത്രത്തിന്‍റെ കല്‍തൂണുകൾ എടുത്ത് പൊക്കി പഴയപോലെ വയ്ക്കാൻ യുവാക്കളോട് കോടതി ആവശ്യപ്പെട്ടു.

നാല് യുവാക്കൾ ചേർന്നാണ് ക്ഷേത്രത്തിന്റെ കല്‍തൂണുകള്‍ തകർത്തത്. യുവാക്കൾ കൽതൂണുകൾ തകര്‍ക്കുന്നതിന്‍റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് പുറത്ത് വന്ന് വീഡിയോയുടെ പശ്ചാത്തലത്തിൽ യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. 

Scroll to load tweet…

കേസിൽ കൽതൂണുകൾ അതത് സ്ഥാനത്ത് എടുത്ത് വയക്കുക, പ്രതികൾ ഓരോരുത്തരും 70,000 രൂപ പിഴയടയ്ക്കുക എന്നീ ശിക്ഷകളാണ് കോടതി വിധിച്ചത്. ആർക്കിയോളജിക്കൽ സർവ്വേ ഉദ്യോ​ഗസ്ഥർക്കൊപ്പം സ്ഥലത്തെത്തിയാണ് യുവാക്കൾ കൽതൂണുകൾ എടുത്ത് വച്ചത്.

സംഗീതം പ്രവഹിക്കുന്ന തൂണുകളുടെ നിര്‍മിതി കൊണ്ട് ഏറെ പ്രശ്തമാണ് ഹംപി. വിറ്റല ക്ഷേത്രത്തിലാണ് തൂണുകളുള്ളത്. വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ഹംപി ഇപ്പോള്‍ കര്‍ണാടകയിലെ ബല്ലാരി ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. 2019ല്‍ സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക ന്യൂയോര്‍ക്ക് ടെെസ് പുറത്ത് വിട്ടപ്പോള്‍ അതില്‍ രണ്ടാം സ്ഥാനമാണ് ഹംപിക്ക് ലഭിച്ചത്.