നാല് മാസം പ്രായമായ കുഞ്ഞിന്റെ ഭ്രൂണം നടുറോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി പാലാരിവട്ടത്താണ് സംഭവം. അഞ്ചുമന ക്ഷേത്രനടയ്ക്ക് മുന്നിലൂടെ കടന്ന് പോവുകയായിരുന്ന ബൈക്ക് യാത്രികനാണ് നടുറോഡില്‍ വീണു കിടക്കുന്ന നിലയില്‍ ഒരു പെട്ടി കണ്ടെത്തുന്നത്. നീലനിറത്തിലുള്ള പെട്ടി തുറന്ന് നോക്കുമ്പോള്‍ രക്തക്കറയുള്ള തുണിയില്‍ പൊതിഞ്ഞ് നാല് മാസത്തോളം പ്രായമായ കുഞ്ഞിന്റെ ഭ്രൂണം കണ്ടെത്തുകയായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.