കൊച്ചി: നാല് മാസത്തോളം പ്രായമായ കുഞ്ഞിന്റെ ഭ്രൂണം നടുറോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി പാലാരിവട്ടത്ത് ഇന്ന് വൈകീട്ടാണ് സംഭവം. ക്ഷേത്ര നടയുടെ മുന്നിലൂടെ പോകുകയായിരുന്ന ബൈക്ക് യാത്രക്കാരനാണ് നടുറോഡില്‍ നീലനിറത്തിലുള്ള പെട്ടി വീണ് കിടക്കുന്നത് കണ്ടത്.

സര്‍ജിക്കെയര്‍ എന്ന് രേഖപ്പെടുത്തിയ പെട്ടി തുറന്ന് നോക്കിയപ്പോള്‍ രക്തക്കറയുള്ള തുണിയില്‍ പൊതിഞ്ഞ് നാല് മാസത്തോളം പ്രായമായ കുഞ്ഞിന്റെ ഭ്രൂണം കണ്ടെത്തുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.