ഹിമാലയൻ പർവതാരോഹണ സംഘമാണ് കൊടുമുടികൾക്ക് പേര് നിർദ്ദേശിച്ചത്. നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗിലെ പ്രിൻസിപ്പൽ കേളോണൽ അമിത് ബിഷ്ടാണ് സംഘത്തിന് നേതൃത്വം നൽകുന്നത്.
ഉത്തരകാശി: ഹിമാലയത്തിലെ ഗംഗോത്രി ഹിമാനിയ്ക്ക് സമീപമുള്ള നാല് കൊടുമുടികൾക്ക് 'അടൽ ബിഹാരി വാജ്പേയി' എന്ന് പേരിട്ടു. ഹിമാലയൻ പർവതാരോഹണ സംഘമാണ് കൊടുമുടികൾക്ക് പേര് നിർദ്ദേശിച്ചത്. നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിംഗിലെ പ്രിൻസിപ്പൽ കേളോണൽ അമിത് ബിഷ്ടാണ് സംഘത്തിന് നേതൃത്വം നൽകുന്നത്.
ഗംഗോത്രി ഹിമാനിയുടെ വലത് ഭാഗത്ത് 6,557, 6,566, 6,160, 6,100 മീറ്ററുകളിലായാണ് കൊടുമുടികൾ സ്ഥിതി ചെയ്യുന്നത്. റക്തൻ താഴ്വരയിലെ സുദർശൻ, സയ്ഫി കൊടുമുടിക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന കൊടുമുടികൾക്ക് അടൽ 1, 2, 3, 4 എന്നിങ്ങനെയാണ് പേരിട്ടിരിക്കുന്നത്.
ശനിയാഴ്ച്ച പർവതാരോഹണം നടത്തിയ സംഘം ഒാരോ കൊടുമുടിയിലും ദേശിയ പാതാക നാട്ടിയിരുന്നു. ഒക്ടോബർ 4 ന് ഡെറാഡൂണിൽവച്ച് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്താണ് സാഹസികയാത്ര ഫ്ലാഗ് ചെയ്തത്. എൻഐഎമും ടൂറിസം വകുപ്പും സംയുക്തമായാണ് സാഹസികയാത്ര സംഘടിപ്പിച്ചത്.
