ശ്രീനഗര്‍: ജമ്മുകശ്മീരിൽ ഭീകരാക്രമണത്തിൽ നാലുപൊലീസുകാര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബാരാമുള്ളയിലെ സോപോറിൽ ഗോൾ മാര്‍ക്കറ്റിലാണ് സ്ഫോടനം ഉണ്ടായത്. കടയ്ക്കകത്ത് സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ മൂന്ന് കടകൾ പൂര്‍ണമായും തകര്‍ന്നു. പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസുകാരാണ് മരിച്ചത്. 

പൊലീസും സൈന്യവും സ്ഥലത്തെത്തി പരിശോധന ശക്തമാക്കിയിട്ടുണ്ട്. സ്ഫോടനത്തെ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്‍ബൂബ മുഫ്തി അനുശോചനം അറിയിച്ചു. 1993ൽ സൈന്യത്തിന്‍റെ വെടിവയ്പ്പിൽ 57പേര്‍ മരിച്ചതിന്‍റെ വാര്‍ഷികത്തോടനുബന്ധിച്ച് താഴ്വ‍രയിൽ വിഘടനവാദികൾ ബന്ദ് ആചരിക്കുകയാണ്. കടകൾ അടഞ്ഞ് കിടന്നതിനാൽ കൂടുതൽ ആളപായമുണ്ടായില്ല.