എസ്എഫ്ഐ പ്രവര്‍ത്തകന്‍ കിരണിനാണ് കുത്തേറ്റത് പരിക്കേറ്റ കിരണ്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്

കണ്ണൂർ: തളിപ്പറമ്പില്‍ എസ്എഫ്ഐ പ്രവർത്തകൻ കിരണിന് കുത്തേറ്റ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ആർഎസ്എസ് പ്രവർത്തകരായ ജയൻ, രാകേഷ്, അക്ഷയ്, അജേഷ് എന്നിവരാണ് അറസ്റ്റിലായത്.

തൃച്ചംബരം ഉത്സവത്തിനിടെയാണ് സംഭവം. ഞാറ്റുവയല്‍ സ്വദേശിയാണ് കുത്തേറ്റ കിരണ്‍. പരിക്കേറ്റ കിരണ്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.