തിരുവനന്തപുരം: ധനുവച്ചപുരം കോളേജില്‍ എക്‌സിബിഷന്‍ കാണാന്‍ പോയ നാല് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികളെ പൊള്ളലേറ്റ നിലയില്‍ എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധനുവച്ചപുരം ഗവ:ഹൈസ്കൂളിലെ നാല് വിദ്യാര്‍ത്ഥികള്‍ക്കാണ് പൊള്ളലേറ്റത്. 

എക്‌സിബിഷനില്‍ നടന്ന കെമിക്കല്‍ പരീക്ഷണത്തിനിടെയുണ്ടായ സ്‌ഫോടനത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റത്. റോഷന്‍, ലിജീഷ്, അനുഎബ്രഹാം, കൃഷ്ണ വരുണ്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് പൊള്ളലേറ്റത്. ഇവര്‍ക്ക് 10 ശതമാനത്തോളം പൊള്ളലേറ്റു. ആരുടേയും നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൂടുതല്‍ നിരീക്ഷണത്തിനും ചികിത്സയ്ക്കുമായി ഇവരെ അഡ്മിറ്റാക്കി.