വീടുകള്‍ കുത്തി തുറന്ന് മോഷണം നടത്തുന്ന നാലംഗ സംഘം പിടിയില്‍
തിരുവനന്തപുരം: വീടുകള് കുത്തി തുറന്ന് ഇലക്ട്രോണിക് ഉകരണങ്ങളും സ്വർണവും മോഷ്ടിക്കുന്ന നാലംഗ സംഘം തിരുവനന്തപുരത്ത് പിടിയിലായി. സംസ്ഥാനത്ത് നടന്ന നിരവധി മോഷണ കേസുകളിലാണ് ഇവരുടെ അറസ്റ്റോടെ തുമ്പുണ്ടായത്.
വീട്ടുകാർ യാത്ര പോകുന്ന തക്കം നോക്കിയാണ് സംഘം കവർച്ച നടത്തുന്നത്. തുമ്പയിൽ ഗൃഹപ്രവേശം കഴിഞ്ഞ് രണ്ടാം നാള് വീട്ടുകാർ ചെന്നൈയിലേക്ക് പോയി. ആ വീടു കുത്തി തുറന്ന് ഇല്ട്രോണിക് ഉപകരണങ്ങളും സ്വർണവും പണവുമെല്ലാം എല്ലാം കൊണ്ടുപോയി. ഈ കേസിൻറെ അന്വേഷണത്തിലാണ് അസർ, സുനീർ,രജ്ഞിത്, സിറാജ് എന്നിവരെ ഷാഡോ പൊലീസ് പിടികൂടിയത്.
ജയിലിൽ വച്ചാണ് പ്രതികള് മോഷണം ആസൂത്രണം ചെയ്തത്. വ്യാപാരിയിൽ നിന്നും അഞ്ചു ലക്ഷം കവർന്ന കേസില് ജയിലിൽ കഴിഞ്ഞിരുന്ന സുനീറാണ് മുഖ്യ ആസൂത്രകൻ. ആദ്യം ജയിലിൽ നിന്നുമറിങ്ങിയ സുനീർ മറ്റുള്ളവരെ ജാമ്യത്തലിറക്കി. 50 കേസിൽ പ്രതിയാണ് അസ്സർ. മറ്റുള്ളവർക്കും നിരവധി കേസുകളുണ്ട്.
മറ്റ് നിരവധി കേസുകളെ കുറിച്ച് തുമ്പ് ലഭിച്ചിട്ടുണ്ട്. മോഷണ മുതൽ കടത്താൻ ഉപയോഗിച്ച രണ്ട് കാറുകളം പൊലീസ് കണ്ടെത്തി. ഓണക്കാലത്ത് ചില വീടുകളിൽ പ്രതികള് മോഷണം ആസൂത്രണം ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു.
