ദില്ലിയില്‍ വാഹനാപകടത്തില്‍ നാല് വെയിറ്റ്‍ലിഫ്റ്റിങ് താരങ്ങള്‍ മരിച്ചു. ലോക ചാമ്പ്യന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ദില്ലി ഛണ്ഡീഗഡ് ദേശീയപാതയില്‍ പുലര്‍ച്ചെ നാല് മണിയ്‌ക്കായിരുന്നു അപകടം. ഡിവൈഡറിലിടിച്ച കാറ് തൂണിലേക്ക് ഇടിച്ച് കയറി കീഴ്മേല്‍ മറിയുകയായിരുന്നു. സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെ മുകള്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മോസ്കോ ലോക ചാംപ്യന്‍ഷിപ്പില്‍ ചാമ്പ്യനായ സാക്ഷാം യാദവ് ഉള്‍പ്പെടെയുള്ള രണ്ടുപേര്‍ ഷാലിമാര്‍ ബാഗിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അമിത വേഗതയിലായിരുന്നു കാറെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ച് വാഹനമോടിച്ചതിനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.