മുംബൈ:10 രൂപയുടെ നാണയം വിഴുങ്ങിയ നാലുവയസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ ചന്ദ്ഗിരിലാണ് സംഭവം. ശാലിനി ദട്ടാത്രേ ഹഡ്ജേയാണ് മരിച്ചത്. കുട്ടി കരഞ്ഞതിനെ തുടര്‍ന്ന് കരച്ചില് മാറ്റാനായി 10 രൂപയുടെ നാണയം എടുത്ത് കൊടുക്കുകയായിരുന്നു പെണ്‍കുട്ടിയുടെ അമ്മ.

എന്നാല്‍ നാണയം നാലുവയസുകാരി വിഴുങ്ങി. ഉടനടി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധഗോണ്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഞായറാഴ്ച അഡ്മിറ്റായ പെണ്‍കുട്ടി തിങ്കളാഴ്ടച രാവിലെ മരണപ്പെട്ടു.