Asianet News MalayalamAsianet News Malayalam

അമ്മ മൊബൈൽ ഫോൺ തിരികെ വാങ്ങിവച്ചതിന്റെ പേരിൽ പതിനാലുകാരൻ തൂങ്ങിമരിച്ചു

കഴിഞ്ഞ ദിവസം മുംബൈയിലേക്ക് പോയ അമ്മ കുട്ടിയുടെ കയ്യിൽ നിന്നും നിർബന്ധപൂർവ്വം ഫോൺ വാങ്ങി വയ്ക്കുകയായിരുന്നു. ഫോൺ കൊടുക്കാൻ കുട്ടിക്ക് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല.

fourteen years old boy hang himself after mother takes away mobile phone
Author
Nagpur, First Published Nov 14, 2018, 10:13 PM IST

നാ​ഗ്പൂർ: വീഡിയോ ​ഗെയിം കളിക്കാൻ അനുവദിക്കാതെ അമ്മ മൊബൈൽ ഫോൺ വാങ്ങിവച്ചതിനെ തുടർന്ന് പതിനാലുകാരൻ തൂങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ നാ​ഗ്പൂരിൽ സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് കൗമാരക്കാരൻ ആത്മഹത്യ ചെയ്തത്. വീഡിയോ ​ഗെയിമുകൾക്ക് അടിമയായിരുന്ന കുട്ടി കഴിഞ്ഞ ഒരു വർഷമായി സ്കൂളിൽ പോകാതെ വീട്ടിലിരുന്ന് സ്ഥിരം ​ഗെയിം കളിക്കുമായിരുന്നു. മൊബൈൽ കിട്ടാത്തതിനാൽ മാനസിക പ്രയാസം നേരിട്ടതിനാലാണ് കുട്ടി മരിച്ചതെന്നാണ് പൊലീസ് ഭാഷ്യം. 

കഴിഞ്ഞ ദിവസം മുംബൈയിലേക്ക് പോയ അമ്മ കുട്ടിയുടെ കയ്യിൽ നിന്നും നിർബന്ധപൂർവ്വം ഫോൺ വാങ്ങി വയ്ക്കുകയായിരുന്നു. ഫോൺ കൊടുക്കാൻ കുട്ടിക്ക് ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. അമ്മ മുംബൈയിലേക്ക് പോയതോടെ കുട്ടി അതികഠിനമായ മാനസ്സിക സമ്മർദ്ദത്തിലായി. വീഡിയോ ​ഗെയിം കളിക്കാൻ സാധിക്കാത്തത് തന്നെ കാരണം. ആരുമില്ലാത്ത സമയം നോക്കി വീട്ടിലെ സീലിം​ഗ് ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. ജോലിക്ക് പോയി തിരിച്ചെത്തിയ സഹോദരിയാണ് തൂങ്ങി നിൽക്കുന്ന കുട്ടിയെ കണ്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
 

Follow Us:
Download App:
  • android
  • ios