ലിയോണല്‍ മെസി എന്തിനും പ്രാപ്തനായ താരം
മോസ്കോ: അര്ജന്റീന ലോകകപ്പില് മുടന്തിയാണ് പ്രീക്വാര്ട്ടറില് പ്രവേശിച്ചതെങ്കിലും ലിയോണല് മെസി എന്ന താരത്തെ പേടിക്കണമെന്ന് ഫ്രാന്സ് ഗോള്കീപ്പര് സ്റ്റീവ് മൻഡാൻഡ. ഫുട്ബോളില് എന്തിനും പ്രാപ്തനായ താരമാണ് മെസിയെന്നും ഫ്രഞ്ച് കാവല്ക്കാരന് പറഞ്ഞു. പ്രീക്വാര്ട്ടറില് ഫ്രാന്സിന്റെ എതിരാളി അര്ജന്റീനയാണ്. മത്സരത്തില് ഞങ്ങള് പ്രതിരോധത്തില് മികച്ച പ്രകടനം കാഴ്ചവെയ്ക്കേണ്ടി വരും.
അതിനുള്ള മുന്നറിയിപ്പുകള് ലഭിച്ച് കഴിഞ്ഞു. മെസിക്കെതിരെ രാജ്യാന്തര തരത്തിലും ലാ ലിഗയിലും കുറച്ച് മാത്രം മത്സരപരിചയമാണ് ഫ്രഞ്ച് ടീമിലെ താരങ്ങള്ക്കുള്ളത്. അര്ജന്റീനയുടെ കളി ശെെലിയെപ്പറ്റി ഇതുവരെ പരിശോധനകള് നടത്തിയിട്ടില്ല. അവര് മികച്ച സംഘമാണ്. ഗ്രൂപ്പ് ഘട്ടം കടക്കാന് അവര്ക്ക് കഷ്ടപ്പെടേണ്ടി വന്നു. പക്ഷേ, അത് സാധിച്ചതോടെ അവരുടെ കരുത്ത് വര്ധിച്ചെന്നും സ്റ്റീവ് മൻഡാൻഡ പറഞ്ഞു. ഫ്രഞ്ച് ടീമിന്റെ റിസേര്വ് ഗോള്കീപ്പറാണ് സ്റ്റീവ്.
