നായകന്‍ ഹ്യൂഗോ ലോറിസും കളിക്കുന്നില്ല

മോസ്കോ: ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച ഫ്രാന്‍സ് പ്രമുഖര്‍ക്ക് വിശ്രമം നല്‍കി ഡെന്‍മാര്‍ക്കിനെതിരെ പോരിനിറങ്ങുന്നു. സമനിലയെങ്കിലും കിട്ടിയാല്‍ മാത്രമെ ഡെന്‍മാര്‍ക്കിന് അടുത്ത റൗണ്ടിലേക്ക് കടക്കാന്‍ സാധിക്കൂ.

അത് കൊണ്ട് അല്‍പം കരുത്ത് കുറഞ്ഞ ഫ്രാന്‍സിനെ നേരിട്ടാല്‍ മതിയെന്നുള്ളത് കളിക്ക് മുമ്പ് ഡെന്‍മാര്‍ക്കിന് ആശ്വാസം നല്‍കുന്നുണ്ട്. നായകനും ഗോള്‍കീപ്പറുമായ ഹ്യൂഗോ ലോറിസ്, സാമുവേല്‍ ഉംറിറ്റി, പോള്‍ പോഗ്ബ, കെയ്‍ലിയന്‍ എംബാപെ എന്നിവര്‍ക്കാണ് ഫ്രാന്‍സ് വിശ്രമം നല്‍കിയത്. എന്നാല്‍, ഗ്രീസ്മാന്‍, ജിരൂദ് പോലെയുള്ള മികച്ച താരങ്ങള്‍ കളിക്കുന്നതിനാല്‍ ഡെന്‍മാര്‍ക്കിന് കാര്യങ്ങള്‍ അത്ര നിസാരമല്ല.