ബെല്‍ജിയം- ഫ്രാന്‍സ് സെമി ചൊവ്വാഴ്‌ച്ച

മോസ്‌കോ: ലോകകപ്പില്‍ ബെൽജിയത്തിനെതിരായ സെമിക്കുള്ള തയ്യാറെടുപ്പ് തകൃതിയാക്കി ഫ്രാന്‍സ്. പരിശീലകന്‍ ദിദിയര്‍ ദെഷാംപ്സിന്‍റെ മേൽനോട്ടത്തിൽ താരങ്ങള്‍ പരിശീലനം നടത്തി. സെമി കാണാന്‍ റഷ്യയിലെത്തുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേൽ മക്രോൺ അറിയിച്ചിട്ടുണ്ട്. റഷ്യന്‍ ലോകകപ്പിലെ മികച്ച രണ്ട് ടീമുകളാണ് ഫ്രാന്‍സും ബെല്‍ജിയവും.ക്വാര്‍ട്ടറില്‍ ബ്രസീലിനെ ബെല്‍ജിയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും ഉറുഗ്വെയെ ഫ്രാന്‍സ് എകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കും മുട്ടുകുത്തിച്ചാണ് സെമി പ്രവേശനം സാധ്യമാക്കിയത്. ചൊവ്വാഴ്‌ച്ചയാണ് ബെല്‍ജിയം- ഫ്രാന്‍സ് സെമി പോരാട്ടം. അതിനിടെ ബെൽജിയം- ഇംഗ്ലണ്ട് ഫൈനല്‍ നടക്കുമെന്ന മുന്‍ പ്രവചനത്തിൽ ഉറച്ചുനില്‍ക്കുന്നതായി ഈഡന്‍ ഹസാര്‍ഡ് പറഞ്ഞു.