ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയതിനിടെ ജലന്ധറിൽ മിഷണറീസ് ഓഫ് ജീസസ് രജത ജൂബിലി ആഘോഷത്തിന്‍റെ സമാപനത്തിൽ കേക്ക് മുറിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ.

ജലന്ധര്‍: ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ തെരുവിലിറങ്ങിയതിനിടെ ജലന്ധറിൽ മിഷണറീസ് ഓഫ് ജീസസ് രജത ജൂബിലി ആഘോഷത്തിന്‍റെ സമാപനത്തിൽ കേക്ക് മുറിച്ച് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. മിഷണറീസ് ഓഫ് ജീസസ് മദര്‍ ജനറാൽ റജീന അടക്കമുള്ള കന്യാസ്ത്രീകള്‍ പങ്കെടുത്ത ചടങ്ങിലാണ് ബിഷപ്പ് കേക്ക് മുറിച്ചത്. ജലന്ധര്‍ കത്തീഡ്രലിലായിരുന്നു ആഘോഷം.

കന്യാസ്ത്രീകൾ സമരത്തിന് ഇറങ്ങിയത് ഗൗരവത്തോടെ കാണണമെന്ന് വിഎസ് അച്യുതാന്ദൻ പറഞ്ഞിരുന്നു. അന്വേഷണ സംവിധാനങ്ങളുടെ മുകളിൽ ജലന്ധർ ബിഷപ്പ് സ്വതന്ത്രനായി നിൽക്കുകയാണ്. പരാതിക്കാരിയെ സമ്മർദ്ദത്തിലാക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും വിഎസ് അച്യുതാന്ദൻ പറഞ്ഞു.

കന്യാസ്ത്രീകളുടെ വിലാപം സഭ കേൾക്കേണ്ടതായിരുന്നെന്ന് ഫാ.പോൾ തേലക്കാട് പ്രതികരിച്ചു. അതേസമയം ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയിൽ പൊലീസ് ഉരുണ്ടുകളിക്കുന്നതായാണ് സൂചന. ബിഷപ്പ് കന്യാസ്ത്രീയെ പല പ്രാവശ്യം ബലാത്സഗം ചെയ്തായി തെളിഞ്ഞുവെന്ന് പൊലീസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. ഇതിന് വിരുദ്ധമായ നിലപാട് പിന്നീട് പൊലീസ് സ്വീകരിക്കുന്നത് സമ്മര്‍ദ്ദത്തിന്റ ഫലമെന്നാണാക്ഷേപം.