ഒമാന്‍ കേന്ദ്രീകരിച്ചാണ് ഏഷായനെറ്റ്ന്യൂസിലേക്കാണെന്ന വ്യാജേന തട്ടിപ്പ് നടക്കുന്നത്. ചാനലിലെ പരിപാടിയിലേക്കാണെന്ന് പറഞ്ഞ് ബിസിനസ് പ്രമുഖരെ ബന്ധപ്പെട്ടാണ് തട്ടിപ്പ്. അഭിമുഖ പരിപാടിയിലേക്കാണെന്ന് പറഞ്ഞാണ് ഇവര്‍ ഇത്തരക്കാരെ ബന്ധപ്പെടുന്നത്. നേരത്തെ യുഎഇയിലും ഇതുപോലുള്ള പ്രചരണം നടത്തികൊണ്ട് വ്യവസായികളില്‍ നിന്നും വന്‍തുകകളും, ഗിഫ്റ്റുകളും ഈ സംഘങ്ങള്‍ കരസ്തമാക്കിയിരുന്നു.

എന്നാല്‍ പിന്നീട് പരിപാടി സംപ്രേക്ഷണം ചെയ്യാതെവരുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസുമായി ബന്ധപ്പെട്ടപ്പോഴാണ് ചതിക്കുഴില്‍ വീണവിവരം ഇവരറിയുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഏഷ്യാനെറ്റ് ന്യൂസില്‍ ഒരു പ്രമുഖ പരിപാടിയുടെ ഭാഗമായിരുന്നയാളാണ് ഇപ്പോള്‍ പ്രോഗ്രാം പ്രൊഡ്യൂസറാണെന്ന് ചമഞ്ഞ് വ്യവസായലോകവുമായി ബന്ധം സ്ഥാപിക്കുന്നത്.

ഇതുപോലുള്ള സംഘങ്ങള്‍ സംശയാസ്‍പദമായ സാഹചര്യങ്ങളില്‍ നിങ്ങളെ സമീപിക്കുകയോ ശ്രദ്ധയില്‍പ്പെടുകയോ ചെയ്യുകയാണെങ്കില്‍ 00971 44286617 എന്ന നമ്പരില്‍ ബന്ധപ്പെടുക. ഇത്തരക്കാരുടെ തട്ടിപ്പുകള്‍ക്കിരയായി പണം നഷ്ടപ്പെട്ടാല്‍ ഏഷ്യാനെറ്റ് ന്യൂസ് അതിന് ഉത്തരവാദിയായിരിക്കുന്നതല്ല.