തൃശ്ശൂര്‍: വ്യാജ അപ്പീൽ കേസില്‍ ബാലാവകാശ കമ്മീഷൻ അംഗങ്ങളെയും ജീവനക്കാരെയും തിങ്കളാഴ്ച ചോദ്യം ചെയ്യും. ക്രൈം ബ്രാഞ്ച് എസ്പി ഉണ്ണിരാജന്റെ നേതൃത്യത്തിലുള്ള സംഘം തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും.

കമ്മീഷന്റെ സീൽ മോഷണം പോയതുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. സീല്‍ മോഷണം പോയിട്ടും പരാതപ്പെട്ടില്ലെന്നതടക്കമുള്ള ആരോപണങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം കമ്മിഷന്‍ അംഗങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്. വ്യാജ സീൽ ഒപ്പിച്ചെടുക്കുന്നതിൽ ജിവനക്കാർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കും.