തിരുവനന്തപുരം: വൃദ്ധയെ കബളിപ്പിച്ച് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ. സംരക്ഷണത്തിനായി മക്കൾ നിയോഗിച്ച ഹോം നഴ്സാണ് എ ടി എം ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയത്.

കുടുംബ സമേതം വിദേശത്തു താമസിക്കുന്ന മക്കളാണ് നാട്ടിൽ ഒറ്റയ്ക്കു കഴിയുന്ന അമ്മയുടെ സംരക്ഷണത്തിന് ഹോം നേഴ്സായ മോഹനനെ നിയമിച്ചത്. സ്വകാര്യ ഏജൻസി വഴിയായിരുന്നു നിയമനം. വൃദ്ധയുടെ വിശ്വാസം പിടുച്ചു പറ്റിയ പ്രതിക്ക് വീട്ടിൽ കൂടുതൽ സ്വാതന്ത്ര്യം കിട്ടി.

ഇതു മുതലെടുത്താണ് രഹസ്യമായി സൂക്ഷിച്ചിരുന്ന എടിഎം കാർഡ് മോഷ്ചിച്ചത്. വീട്ടിലുള്ള ദൃശ്യങ്ങൾ അതാതു സമയം കാണാൻ മക്കൾ വീട്ടി. സിസിടിവി ഘടിപ്പിച്ചിരുന്നു. എന്നാൽ വൃദ്ധകുളിക്കുന്ന സമയത്ത് സിസിടിവ ഓഫാക്കിയ ശേഷമായിരുന്നു എടിഎം മോഷണം.വീട്ടമ്മ ബാങ്കിംഗ് ഇടപാടുകളും ഏൽപ്പിച്ചിരുന്നു ഹോം നഴ്സായ മോഹനനെയായിരുന്നു. കഴിഞ്ഞ ജനുവരിയിൽ എൺപതിനായിരം രൂപയുടെ കുറവ് അക്കൗണ്ടിൽ കണ്ടെത്തിയതോടെ വീട്ടമ്മ സൈബർ സെല്ലിന് പരാതി.

തലസ്ഥാനത്തെ വിവിധ എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പണം കവർന്നത് മോഹനൻ ആണെന്ന് പൊലീസ് കണ്ടെത്തിയത്. പണം വിൻവലിക്കുമ്പോൾ വീട്ടമ്മയുടെ മൊബൈലിൽ വന്ന സന്ദേശങ്ങൾ ഇയാൾ ഡിലീറ്റു ചെയ്യുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പന്ത്രണ്ടു ലക്ഷം രൂപ ഇയാൾ കവർന്നെടുത്തതായി പൊലീസ് അറിയിച്ചു. ഇയാളിൽ നിന്നും അ‍ഞ്ചു ലക്ഷം രൂപയും കണ്ടെടുത്തു. പ്രതിയെ സൈബർ സെൽ ചോദ്യം ചെയ്തു വരികയാണ് .