കൊച്ചിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ വച്ച് ഇൻറർ വ്യൂ നടത്തിയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്തത്.  

കൊച്ചി: എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യയുടെ പേരിൽ ജോലി തട്ടിപ്പ് നടത്തിയ നാലംഗ സംഘത്തെ പൊലീസ് പിടികൂടി. തിരൂർ സ്വദേശിയും ചെന്നൈയിൽ താമസക്കാരനുമായ ശ്രീജിത്ത്, ചെന്നൈ സ്വദേശികളായ ശെൽവകുമാർ, ദിനേശ്, കാർത്തിക് എന്നിവരാണ് പിടിയിലായത്. കൊച്ചിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടലിൽ വച്ച് ഇൻറർ വ്യൂ നടത്തിയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്തത്.

എയർപോർട്ട് അതോറിട്ടി ഉദ്യോഗസ്ഥർ നൽകിയ വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്ത് പരിശോധന നടത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും നാലു ലക്ഷം രൂപ വരെ ഈടാക്കാനായിരുന്നു ഇവരുടെ പദ്ധതി. തട്ടിപ്പ് സംബന്ധിച്ച കൂടുത. അന്വേഷണം നടന്നു വരിയകാണെന്ന് പൊലീസ് പറഞ്ഞു.