റയല്‍ മാഡ്രിഡ് താരം കസെമിറോയുടെ ഫൗളാണ് പരിക്കിന് കാരണം.

ലണ്ടന്‍: ബ്രസീലിന്റെ പുത്തന്‍ സെന്‍സേഷന്‍ ഫ്രെഡിനെ പരിശീലനത്തിനിടെ പരിക്ക്. ലണ്ടനില്‍ നടക്കുന്ന പരിശീലന ക്യാംപില്‍ വച്ചാണ് മധ്യനിര താരത്തിന് പരിക്കേറ്റത്. റയല്‍ മാഡ്രിഡ് താരം കസെമിറോയുടെ ഫൗളാണ് പരിക്കിന് കാരണം.

കണങ്കാലിനേറ്റ പരിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ ബ്രസീല്‍ ടീം പുറത്തുവിട്ടിട്ടില്ല. എങ്കിലും ലോകകപ്പിന് തൊട്ട് മുമ്പേറ്റ പരിക്ക് ബ്രസീലിയന്‍ ക്യാംപില്‍ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ഇന്ന് കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വിടുമെന്ന് ടീമിനൊപ്പമുള്ള മെഡിക്കല്‍ സംഘമറിയിച്ചു. എന്നാല്‍ പരിക്ക് സാരമുള്ളതല്ലെന്ന് റയല്‍ മാഡ്രിഡ് താരം മാഴ്‌സലൊ പറഞ്ഞു. 

നിലവില്‍ ഷക്തറിന്റെ താരമായ ഫ്രഡ് അടുത്ത സീസണ്‍ മുതല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ്. ടോട്ടന്‍ഹാമിന്റെ ഗ്രൗണ്ടിലായിരുന്നു ബ്രസീല്‍ ടീമിന്റെ പരിശീലനം. 

Scroll to load tweet…