ഏത് വാര്‍ത്തയും സംപ്രേക്ഷണം ചെയ്യുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതിന് മുമ്പ് രാജ്യത്തിന്റെയും സമൂഹത്തിന്റെയും ക്ഷേമമാണ് മനസില്‍ വരേണ്ടത്. മാധ്യമ സ്വാതന്ത്രം വേണമെന്നാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന പ്രധാനപ്പെട്ട ഒരു സംവാദം. മാധ്യമ സ്വാതന്ത്രം തീര്‍ച്ചയായും ആവശ്യമുണ്ട്. സര്‍ക്കാര്‍ അതിന് ബാധ്യസ്ഥവുമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു ചിന്ത ആവശ്യമുണ്ട്. പൗരന്മാരാണ് ആദ്യം. പിന്നെ മാധ്യമ പ്രവര്‍ത്തകര്‍. ഇതാണ് തന്റെ നിലപാടെന്നും വെങ്കയ്യ നായിഡു പറഞ്ഞു.