കിം കാര്‍ദാഷിയാന്റെ പാരീസിലെ അപാര്‍്ട്ട്മെന്റിലായിരുന്നു കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കവര്‍ നടന്നത്. അപാര്‍ട്ട്മെന്റില്‍ താമസിക്കുകയായിരുന്ന കാര്‍ദാഷിയാനെ കവര്‍ച്ചാ സംഘം തോക്കുചൂണ്ടി ബാത്ത് റൂമില്‍ കൊണ്ടുപോയി കെട്ടിയിട്ട ശേഷം കവര്‍ച്ച നടുത്തുകയായിരുന്നു. ഏകേദശം 40 ലക്ഷം യൂറോ വിലയുള്ള മോതിരവും 50 ലക്ഷം യൂരോ വിലമതിക്കുന്ന ആഭരണങ്ങളും മോഷണം പോയിരുന്നു.

ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ പ്രതികളെ കണ്ടെത്താന്‍ കഴിയാതെ വന്നതിനാല്‍ പൊലീസ് വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. കിം കാര്‍ദാഷിയാനെ കെട്ടിയിടാന്‍ ഉപയോഗിച്ച കയറാണ് കേസില്‍ വഴിത്തിരിവായത്. കയറില്‍ നിന്ന് ലഭിച്ച ഡി.എന്‍.എ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഫ്രാന്‍സിലെ കൊടുംകുറ്റവാളികളായ 16 പേരിലേക്ക് പൊലീസിനെ എത്തിച്ചത്. തുടര്‍ന്ന് കവര്‍ച്ചയുമായി ബന്ധമുള്ള 16 പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിഭീകരമായ അനുഭവം എന്നാണ് സംഭവത്തെക്കുറിച്ച് കാര്‍ദാഷിയാന്‍ പറഞ്ഞത്. മോഷണം പോയ ആഭരമങ്ങള്‍ മുഴുവന്‍ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ആഭരണങ്ങള്‍ കണ്ടെത്താന്‍ ഔര്‍ജ്ജിതമായ അന്വേഷണത്തിലാണ് പൊലീസ്.