കൊച്ചി: തിരുവനന്തപുരം ശ്രീകാര്യത്ത് വെട്ടേറ്റ് മരിച്ച ആർഎസ്എസ് കാര്യവാഹക് രാജേഷിന്‍റെ മൃതദേഹവുമായുളള വിലാപയാത്രയ്ക്കിടെ സംഘര്‍ഷം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് മുമ്പില്‍ കല്ലേറ് നടന്നു. എസ്എഫ്ഐ പ്രവര്‍ത്തകന്‍റെ സ്കൂട്ടര്‍ യൂണിവേഴ്സിറ്റിക്ക് മുമ്പില്‍ കത്തിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. 

വിലാപയാത്രയുമായി വന്ന സംഘത്തില്‍ പെട്ടവര്‍ സിപിഎമ്മിന്റെ കൊടിതോരണങ്ങള്‍ വ്യാപകമായി നശിപ്പിച്ചു. എന്‍ജിഒ യൂണിയന്‍ ഓഫീസിന് നേരെയും സ്റ്റുഡന്റ് സെന്‍ററിന് നേരേയും കല്ലേറ് നടന്നു. ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ഒരു പൊലീസുകാരന് പരുക്കേറ്റു. ബിജെപി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അക്രമമാണ് നടക്കുന്നത്. തെക്കൻ ജില്ലകളിലാണ് രാവിലെ അക്രമം കൂടുതൽ ഉണ്ടായത്.