രാവിലെ പനമ്പള്ളി നഗറിലെ ഐ.ഒ.സിയക്ക് മുന്നിലായിരുന്നു സമരം.

കൊച്ചി: കര്‍ണ്ണാടക തെരഞ്ഞെടുപ്പിന് പുറകേ തുടര്‍ച്ചയായി പതിമൂന്നാം ദിവസവും ഇന്ധന വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പ്രതിഷേധിച്ച് കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ബൈക്ക് കത്തിച്ച് പ്രതിഷേധം. രാവിലെ പനമ്പള്ളി നഗറിലെ ഐ.ഒ.സിയക്ക് മുന്നിലായിരുന്നു സമരം. പ്രതിഷേധക്കാർ റോഡിൽ ബൈക്ക് കത്തിച്ചതോടെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു.