പെട്രോള്‍ ഡീസല്‍ വില കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വര്ധിച്ചു. തുടര്ച്ചയായി അഞ്ചാം ദിവസമാണ് പെട്രോള് വില വര്ധിക്കുന്നത്. ഇന്ന് ഒരു ലിറ്റര് പെട്രോളിന് 23 പൈസ വര്ധിച്ചു, 79.46 രൂപയാണ് തിരുവനനന്തപുരത്ത് ഒരു ലിറ്റര് പെട്രോളിന്റെ വില. ഡീസലിന് 22 പൈസ വര്ർധിച്ച് 72.86 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 83 പൈസ പെട്രോളിനും ഡീസലിന് 63 പൈസയും വര്ധിച്ചു.
