നിരവധി പേർക്ക് പരിക്കേറ്റു മരണസംഖ്യ ഉയർന്നേക്കുമെന്ന് റിപ്പോര്‍ട്ട്

നൈജീരിയ: നൈജീരിയയിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ച് ഒമ്പത് മരണം. നിരവധി പേർക്ക് പരിക്കേറ്റു. ലാഗോസ് എക്സ്പ്രസ് പാതയിൽ തിരക്കേറിയ സമയത്തായിരുന്നു അപകടം. എണ്ണ ടാങ്കർ ഒരു കാറിലിടിച്ചാണ് പൊട്ടിത്തെറിച്ചത്. ഈ സമയം റോഡിലുണ്ടായിരുന്ന 54 വാഹനങ്ങൾ കത്തി നശിച്ചു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.