'കേരളത്തെ കുറിച്ച് വേണ്ടത് പുതിയൊരു സങ്കല്‍പമാണ്. എന്നാല്‍ അതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ വകയായിരിക്കരുത്. പ്രതിപക്ഷത്തെ പോലും അതില്‍ ഉള്‍ക്കൊള്ളിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം' 

തിരുവനന്തപുരം: പുതിയ കേരളത്തിനായി സമാഹരിക്കുന്ന തുകയുടെ വിനിയോഗം വിദേശമലയാളികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും കൃത്യമായി അറിയാനുള്ള സൗകര്യമുണ്ടായിരിക്കണമെന്ന് പോളിസി റിസര്‍ച്ചര്‍ ജെ.എസ് അടൂര്‍. ലഭിക്കുന്ന പണമുപയോഗിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമായിരിക്കണമെന്നും ജെ.എസ് അടൂര്‍ അഭിപ്രായപ്പെട്ടു. 

'കേരളത്തെ കുറിച്ച് വേണ്ടത് പുതിയൊരു സങ്കല്‍പമാണ്. എന്നാല്‍ അതൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ വകയായിരിക്കരുത്. പ്രതിപക്ഷത്തെ പോലും അതില്‍ ഉള്‍ക്കൊള്ളിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ എല്ലാവര്‍ക്കുമുള്ള ആശങ്ക ഇതാണ്. പ്രത്യേകിച്ച് വിദേശമലയാളികളൊക്കെ സംശയിക്കുന്നതും കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലിനെ പറ്റിയാണ്. അവര്‍ക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുമോയെന്ന്. അതിന് കഴിയണം.'- ഏഷ്യാനെറ്റ് ന്യൂസിന്റെ 'പുതിയ കേരളത്തിനായി' പരിപാടിയില്‍ ജെ.എസ് അടൂര്‍ പ്രതികരിച്ചു.