അടുക്കള പൊളിച്ച് ആദിവാസി വീട്ടമ്മയുടെ സംസ്കാരം പനമരം പഞ്ചായത്തിനെതിരെ ആദിവാസികള്‍ അന്വേഷണക്കണമെന്ന് സംഘടനകള്‍
വയനാട്: സ്വന്തമായി ഭൂമിയില്ലാത്തതിനാല് വീടിന്റെ അടുക്കള പൊളിച്ചാണ് വയനാട് അരിഞ്ചോര്മലയില് ആദിവാസി വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ചത്. പനമരം പഞ്ചായത്തിലെ അരിഞ്ചോര്മല ചുണ്ടകുന്ന് അമ്പലക്കര പണിയകോളനിയിലാണ് സംഭവം.
പനമരം പഞ്ചായത്ത് വിഷയം ഗൗരവമായെടുത്തില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. എന്നാല്, സംസ്കരിക്കാന് ശ്മശാനമുണ്ടെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. കോളനിയിലെ വെളുക്കന്റെ ഭാര്യ കണക്കി മരിച്ചവിവരം പഞ്ചായത്തിനെ അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയിലില് ഒടുവില് കണക്കി താമസിച്ച വീടിന്റെ അടുക്കള പോളിച്ച് സംസ്കരിച്ചു.
പൊതുശ്മശാനത്തില് സംസ്കരിക്കാന് ക്രമീകരണങ്ങളുണ്ടാക്കിയെന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. എന്നാല് ഈ വിശദികരണങ്ങളില് ആദിവാസി സംഘടനകള് തൃപ്തരല്ല. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്ക്കെതിരെ നടപടിയെടുക്കണെന്നാണ് ഇവരുടെ ആവശ്യം.
