സെവന്‍ അപ്പ് എന്ന് പ്രിന്റ് ചെയ്ത ഷര്‍ട്ട് ധരിച്ചാണ് ആരാധകന്‍ കരയുന്നത്.
റഷ്യന് ലോകകപ്പില് ഏറ്റവും കൂടുതല് ട്രോളുകള്ക്ക് വിധേയനായി താരം മറ്റാരുമായിരിക്കില്ല. ബ്രസീലിയന് താരം നെയ്മര് തന്നെ. മത്സരത്തിനിടെ താരത്തിന്റെ വീഴ്ചയും അഭിനയവുമൊക്കെ തന്നെ അതിന് കാരണം. ബെല്ജിയത്തോട് തോറ്റ് നെയ്മറും ബ്രസീലും ലോകകപ്പില് നിന്ന് പുറത്തായി. എങ്കിലും നെയ്മറിനെതിരേ ട്രോള് തുടരുകയാണ്.
ഗുരുവായൂരിനടുത്ത് മമ്മിയൂരിലാണ് ഇതുവരെ കാണാത്ത രീതിയില് ട്രോള്. ഒരു ഡമ്മി മൃതദേഹമുണ്ടാക്കി, അത് നെയ്മറാണെന്ന് സങ്കല്പ്പിച്ച് ഒരു ബ്രസീല് ആരാധകന് വാവിട്ട് കരയുന്നതായിട്ടാണ് വീഡിയോയില് ചിത്രീകരിച്ചിട്ടുള്ളത്. സെവന് അപ്പ് എന്ന് പ്രിന്റ് ചെയ്ത ഷര്ട്ട് ധരിച്ചാണ് ആരാധകന് കരയുന്നത്. അവാസനത്തില് കാറ്റ് തട്ടി മരിച്ചു വീണതാണെന്ന് ഡയലോഗും. എന്നാല് ട്രോളാണെങ്കില് പോലും ഇങ്ങനെയൊന്നും ചെയ്യരുതെന്ന ഉപദേശങ്ങളും കമന്റുകളിലുണ്ട്. വീഡിയോ കാണാം...
