ലണ്ടന്‍: കാമുകിയോടൊപ്പം കറങ്ങാന്‍ പോയ ഭര്‍ത്താവിനെ ഭാര്യ പിടികൂടിയത് സിനിമ സ്റ്റെലില്‍. നോര്‍ത്താംപ്ടണ്‍ ഷെയറില്‍ നിന്നാണ് ഈ കാഴ്ച. ഭര്‍ത്താവിനെ കാമുകിക്കൊപ്പം പിടികൂടുന്നതിനായി യുവതി 150 മൈലോളം ദൂരമാണ് പിന്തുടര്‍ന്ന് പിടികൂടിയത്. നോര്‍ത്താംപ്ടണ്‍ ഷെയറില്‍ നിന്നും കാമുകിക്കൊപ്പം കാറോടിച്ച് ഡോവറിലെത്തിയ യുവാവിനെയാണ് ഹോട്ടലിന് തൊട്ട് മുമ്പില്‍ വഴി തടഞ്ഞ് ഭാര്യയും അമ്മായി അമ്മയും പിടികൂടിയത്. 

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് നേരത്തെ സംശയം തോന്നിയിരുന്ന ഭാര്യ തന്റെ അമ്മയുടെ സഹായത്തോടെ അയാളെ നീരീക്ഷിക്കുകയും കൈയോടെ പിടികൂടുകയുമായിരുന്നു. ഹോട്ടലിന് മുന്നില്‍ വച്ച് ഭര്‍ത്താവിനെയും കാമുകിയെയും ആക്രമിക്കാനും ഭാര്യ ശ്രമിച്ചിരുന്നു. 

തുടര്‍ന്ന് അവിടെ നിന്നും ക്രോധത്തോടെ പോകാനൊരുങ്ങിയ ഭാര്യയുടെ അടുത്തേക്ക് ഭര്‍ത്താവ് ഓടാനൊരുങ്ങിയപ്പോള്‍ കാമുകിക്കൊപ്പം പോകാനായിരുന്നു ഭാര്യയുടെ ആക്രോശം. തുടര്‍ന്ന് അയാള്‍ ഭാര്യയെ പിന്തുടര്‍ന്ന് കൈപിടിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ പൊലീസിനെ വിളിക്കുമെന്നായിരുന്നു ഭാര്യ ഭീഷണിപ്പെടുത്തിയിരുന്നത്. 

യുവാവിനെ പ്രണയിച്ചതിലൂടെ യുവതി രണ്ട് പെണ്‍കുട്ടികളുടെ ജീവിതമാണ് നശിപ്പിച്ചതെന്ന് യുവാവിന്റെ അമ്മായി അമ്മ കാമുകിയോട് പറയുന്നത് വീഡിയോയിലുണ്ട്. എന്നാല്‍ ദയവായി തന്നോടൊന്നും പറയരുതെന്നും എല്ലാം യുവാവിനോട് പറഞ്ഞാല്‍ മതിയെന്നുമായിരുന്നു കാമുകിയുടെ നിലപാട്.

 സംഭവത്തിന്റെ ദൃശ്യങ്ങള്‍ യുവാവിന്റെ അമ്മായിയമ്മ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ശനിയാഴ്ച സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യപ്പെട്ട ഈ വീഡിയോ ഒരു ലക്ഷത്തിലധികം പേരാണ് കണ്ടിരിക്കുന്നത്.