കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരാണ് മലയാളസിനിമയിലെ സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്നതെന്ന് മന്ത്രി ജി സുധാകരന്‍. ഫൈന്‍ആര്‍ട്സ് സൊസൈറ്റിയുടെ വജ്രജൂബിലി ആഘോഷചടങ്ങില്‍ സംസാരിക്കുന്പോളായിരുന്നു മന്ത്രിയുടെ പരാമര്‍ശം. മലയാളത്തിന് പകരം ഇംഗ്ലീഷിനെ പ്രോത്സാഹിപ്പിക്കുന്ന ചില എംഎല്‍എമാരെയും മന്ത്രി വിമര്‍ശിച്ചു.

ആരാണ് സൂപ്പര്‍ സ്റ്റാറ്‍ എന്നത് വലിയ ചോദ്യമാണ്. നമ്മുടെ താരങ്ങള്‍ ആദ്യം ചെയ്യേണേടത് ചാര്‍ലി ചാപ്ലിന്‍റെ ആത്മകഥ വായിച്ച് പഠിക്കുകയാണെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു

ഫൈന്‍ ആര്‍‌ട്സ് സൊസൈറ്റിയുടെ വജ്രജൂബിലി ആഘോഷചടങ്ങില്‍ ഇംഗ്ലീഷില്‍ സംസാരിച്ച ഹൈബി ഈഡൻ എംഎല്‍എയുടെ പേരെടുത്ത് പറയാതെ മന്ത്രിയുടെ വിമര്‍ശനമുയര്‍ന്നു

നമ്മുടെ പലനാടന്‍ കലാരൂപങ്ങളും ചരിത്രപുസ്തകങ്ങളിലെ ഭാഗങ്ങള്‍ മാത്രമായി മാറിയത് പരിശോധിക്കപ്പെടേണ്ടതാണെന്ന് ചടങ് ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍ പി സദാശിവം പറഞ്ഞു.
ചടങ്ങില്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയെ ആദരിച്ചു. എം ടി വാസുദേവന്‍ നായരും ചടങ്ങില്‍ പങ്കെടുത്തു.