വയൽകിളികളെ വീണ്ടും ആക്ഷേപിച്ച് ജി സുധാകരൻ എരണ്ടകൾ വയലിൽ ഇറങ്ങിയാൽ നെല്ല് മുഴുവൻ കൊത്തികൊണ്ടു പോകും

തിരുവനന്തപുരം: വയൽകിളികളെ വീണ്ടും ആക്ഷേപിച്ച് ജി.സുധാകരൻ. അവർ എരണ്ടകളാണെന്ന് സുധാകരൻ.എരണ്ടകൾ വയലിൽ ഇറങ്ങിയാൽ നെല്ല് മുഴുവൻ കൊത്തികൊണ്ടു പോകും. ദേശീയപാത സബ്മിഷനുള്ള മറുപടിയിലാണ് സുധാരകന്റെ എരണ്ട പ്രയോഗം. 

നേരത്തെ കീഴാറ്റൂരിലെ വയല്‍ പ്രക്ഷോഭം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി.ഡി.സതീശന്‍ നല്‍കിയ നോട്ടീസിന് മറുപടി പറയുമ്പോളാണ് മന്ത്രി സമരക്കാര്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിച്ചത്. ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോകാത്തവരാണ് കീഴാറ്റൂരില്‍ സമരത്തിന് വന്നിരിക്കുന്നത്. 

നന്ദിഗ്രാമും സിംഗൂരുമായി കീഴാറ്റൂരിന് സാമ്യമില്ല. ഒരു കുഞ്ഞിനെപ്പോലും കീഴാറ്റൂരില്‍ വെടിവയ്ക്കാന്‍ പോകുന്നില്ല. ഒരു തുള്ളി രക്തവും അവിടെ വീഴ്ത്തില്ല. പ്രക്ഷോഭകാരികള്‍ വയല്‍ കിളികളാണോ അതോ വയൽ കഴുകൻമാരാണോയെന്ന് തെളിയട്ടെ എന്ന് ജി.സുധാകരന്‍ നേരത്ത പറഞ്ഞിരുന്നു.