അധികാരത്തിൽ വന്നാൽ ആനപ്പുറത്ത് ആണെന്ന തോന്നൽ പാടില്ലെന്നും ജി സുധാകരൻ പറഞ്ഞു

വയനാട്: സംസ്ഥാനത്തെ ക്രമസമാധാനപാലനത്തെ ചോദ്യം ചെയ്യാൻ ഒരു കേന്ദ്രമന്ത്രിക്കും അധികാരമില്ലെന്ന് മന്ത്രി ജി സുധാകരൻ. കേന്ദ്രമന്ത്രിമാർ അവരുടെ ഉത്തരവാദിത്വം നിർവഹിച്ചാൽ മതി. സംസ്ഥാത്തിന്റെ അധികാരത്തിൽ ഇടപെടാന്‍ ശ്രമിക്കുന്നത് ചീപ്പ് ബ്ലിസിറ്റിക്കു വേണ്ടിയാണ്. അധികാരത്തിൽ വന്നാൽ ആനപ്പുറത്ത് ആണെന്ന തോന്നൽ പാടില്ലെന്നും ജി സുധാകരൻ വയനാട് പറഞ്ഞു.

ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനെയും പൊലീസിനെയും വിമര്‍ശിച്ചിരുന്നു. പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടണമെനന്ന് പൊന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ സുരക്ഷ മുന്‍നിര്‍ത്തി സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടാനാകില്ലെന്ന് എസ് പി യതീഷ് ചന്ദ്ര വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്ന എസ്പിയുടെ മന്ത്രിയോടുള്ള ചോദ്യത്തിനെതിരെ ബിജെപി രംഗത്തെത്തുകയും ചെയ്തു. കേന്ദ്രമന്ത്രിയെ അപമാനിച്ചുവെന്നായിരുന്നു ആരോപണം.