പത്തനംതിട്ട: നടന്‍ ദിലീപിന് എതിരെ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍. ദിലീപ് ഒരുനല്ല നടന്‍പോലും അല്ലന്ന് മന്ത്രി പറഞ്ഞു. അടൂരില്‍ നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം. ദിലീപ് ചിത്രങ്ങള്‍ക്ക് നിലവാരമില്ല.
കാലാമൂല്യം ഉള്ള സിനിമകളില്‍ ദിലിപ് അഭിനിയിച്ചിട്ടില്ല. ദിലിപ് അവതരിപ്പിച്ച ഒരുകഥാപത്രവും ഇന്ന് പ്രേക്ഷകരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നതുമല്ല. അതുകൊണ്ടാണ് കോടതിയിലേക്ക് കൊണ്ടു വരുമ്പോള്‍ അളുകള്‍ കൂകിവിളിക്കുന്നതെന്ന് മന്ത്രി സുധാകരന്‍ പറഞ്ഞു
പുതുമുഖ നടന്‍മാരെയും നടിമാരെയും മന്ത്രി കണക്കിന് പരഹസിച്ചു. പലരും ആദ്യചിത്രം കഴിയുമ്പോഴെക്കും സ്വയം മറന്നാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി സുധാകരന്‍ പറഞ്ഞു.
