കോഴിക്കോട്: പ്രതിഭയില്ലാത്തവര്‍ ഐഎഎസുകാരായിട്ട് കാര്യമില്ലെന്ന് മന്ത്രി ജി. സുധാകരന്‍.  സാറേ, സാറേയെന്ന് വിളിച്ച് മന്ത്രിമാരുടെ പിറകെ നടന്ന് ചൊറിയലാണോ ഐഎഎസ് പണിയെന്നും സുധാകരന്‍ ചോദിച്ചു. സാറേയെന്ന് വിളിക്കുന്നവര്‍ മന്ത്രിമാര്‍ മാറിക്കഴിയുമ്പോള്‍  മറ്റ് സംബോധനകളാണ് നടത്തുന്നതെന്നും ജി സുധാകരന്‍ കോഴിക്കോട് പറഞ്ഞു.