താന്‍ പറഞ്ഞതിന്റെ അര്‍ത്ഥം ബ്യൂറോക്രസി ജനാധിപത്യത്തിന് കീഴ്‌പ്പെട്ട് പ്രവര്‍ത്തിക്കുന്നത് ഉറപ്പുവരുത്തുമെന്നാണ്. ഇത് ഏതൊരു ജനാധിപത്യ ഭരണത്തിന്റേയും എക്കാലത്തേയും ലക്ഷ്യമാണെന്നും സുധാകരന്‍ വിശദീകരിക്കുന്നു. നേരത്തെ തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കുമെന്ന് സുധാകരന്‍ പറഞ്ഞതായി വാര്‍ത്ത വന്നിരുന്നു.
തൃശൂര്‍ ജില്ലയില്‍ ഗുരുവായൂര്‍ മമ്മിയൂരില്‍ കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികള്‍ നിറഞ്ഞ വേദിയിലാണ് പ്രസംഗിച്ചത്. വലിയ ജനക്കൂട്ടവും ഉണ്ടായിരുന്നു. എന്നാല്‍ ജോയിന്റ് കൗണ്‍സിലിന്റെ ഭാഗമായ കേരള എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷന്‍, കേരള എന്‍.ജി.ഒ.എ, കെ.എസ്.എ, രജിസ്‌ട്രേഷന്‍ വകുപ്പ് പെന്‍ഷണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ എന്നീ നാല് സംഘടനകളുടെ പേരിലാണ് കരണത്തടി പ്രസ്താവന കാണുവാനിടയായത്.
എഞ്ചിനീയറിംഗ് സംഘടനയുടെ പ്രസ്താവന പ്രസിഡന്റ് എസ്. സിദ്ദിഖ്, ജനറല്‍ സെക്രട്ടറി എന്‍. രാഗേഷ് എന്നിവരുടെ പേരിലാണ് ഒരു പത്രത്തില്‍ കണ്ടത്. മരാമത്ത് മന്ത്രി കഴിവ് കെട്ടവനാണെന്നും ഈ ഗവണ്മെന്റ് വന്ന ശേഷം ഒരു നിര്‍മ്മാണവും നടന്നിട്ടില്ലെന്നും അറ്റകുറ്റപ്പണി നിര്‍മ്മാണമല്ലെന്നും നാടുമുഴുവന്‍ ഉദ്യോഗസ്ഥന്മാരെ കുറ്റപ്പെടുത്തി നടക്കുന്നുവെന്നും ഈ സുഹൃത്തുക്കളെ ഉദ്ധരിച്ച് ഒരു പത്രം എഴുതി. പൊതുമരാമത്ത് വകുപ്പ് ഏറ്റവും മോശപ്പെട്ട വകുപ്പാണോ എന്നുള്ള വിധി പറയേണ്ടത് കേരളത്തിലെ ജനങ്ങളാണ്. ജനങ്ങളുടെ പ്രതികരണം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയകളിലും കാണാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
