സ്കൂൾ ബസ്സുകൾക്ക് കാലപരിധി നിശ്ചയ്ക്കുന്നതിനെപ്പറ്റി ചർച്ച നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്, പഴക്കം ചെന്ന സ്കൂൾ ബസ് അപകടത്തിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി
സ്കൂൾ ബസ്സുകൾക്ക് കാലപരിധി നിശ്ചയ്ക്കുന്നതിനെപ്പറ്റി ചർച്ച നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്, പഴക്കം ചെന്ന സ്കൂൾ ബസ് അപകടത്തിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി.
തിരുവനന്തപുരത്ത് സ്കൂൾ ബസ് കടയിലേക്ക് പാഞ്ഞ് കയറി ഒരാൾ മരിച്ചിരുന്നു. 20 വർഷം പഴക്കമുള്ള ബസ്സാണ് അപകടത്തിൽ പെട്ടത്. യാത്രാസർവ്വീസ് നടത്തുന്ന ബസ്സുകളുടെ കാലപരിധി 15 വർഷമാണ്. എന്നാൽ എത്ര പഴകിയ വണ്ടികളിൽ വേണമെങ്കിലും സ്കൂൾ കുട്ടികളെ കൊണ്ടുപോകാം. അതിന് നിയമതടസ്സമില്ല. ഇത് പരിഹരിക്കാനാകുമോ എന്നാണ് സർക്കാർ നോക്കുന്നത്.
സ്കൂൾ ബസ്സുകളുടെ ഫിറ്റനസ് പരിശോധന കർശനമാക്കാനും തിരുമാനിച്ചിട്ടുണ്ട്. നിലവിൽ കാലപരിധി കഴിഞ്ഞ പ്രൈവറ്റ് ബസ്സുകൾ സ്കൂൾ ബസ്സുകളാക്കി മാറ്റുന്നത് വ്യാപകമാണ്. നിലവിലെ നിയമം അനുസരിച്ച് ഇത് തടയാൻ വകുപ്പില്ലെന്നാണ് അധികൃതരുടെ വാദം. എന്നാൽ കാസർകോട്ടെ ജില്ലാ ട്രാൻസ്പോർട്ട് അതോറിട്ടി നിലവിൽ സ്കൂൾ ബസ്സുകളടെ കാലപരിധി 15 വർഷമാക്കിയിട്ടുണ്ട്.
