ലൈറ്റ് മെട്രോ: തങ്ങള്‍ക്ക് ആരെയും ഓടിച്ച് ശീലമില്ലെന്ന് ജി. സുധാകരന്‍

First Published 11, Mar 2018, 5:02 PM IST
g sudhakaran responds
Highlights
  • ലൈറ്റ് മെട്രോ പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടിയില്ല
  • കേന്ദ്രത്തിലെത്തി മോദിയെ ഓടിച്ചിട്ട് മാന്തി പിടിക്കാനാകുമോ

കോഴിക്കോട്: തങ്ങൾക്ക് ആരെയും ഓടിച്ച് ശീലമില്ലെന്ന് മന്ത്രി ജി സുധാകരൻ. സര്‍ക്കാരിന്‍റെ അലംഭാവം കാരണമാണ് ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പിന്മാറിയതെന്ന് ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍ പറഞ്ഞിരുന്നു. ലൈറ്റ് മെട്രോ പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടിയില്ലെന്നും കേന്ദ്രത്തിലെത്തി മോദിയെ ഓടിച്ചിട്ട് മാന്തി പിടിക്കാനാകുമോ എന്നും ജി.സുധാകരൻ ചോദിച്ചു.

കേന്ദ്രാനുമതി കിട്ടുന്നതോടെ ലൈറ്റ് മെട്രോപദ്ധതി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ഉചിതമായ സമയത്ത് ഇ. ശ്രീധരന്‍റെ സഹായത്തോടെ പദ്ധതി തുടങ്ങുമെന്നും ശ്രീധരനെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കേണ്ടെന്നും കോഴിക്കോട് പദ്ധതികൾ ഉപേക്ഷിച്ചിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. ഞങ്ങൾ ശ്രീധരനെ ഓടിച്ചിട്ടില്ല. അയാളെ ആരും ഓട്ടപ്പന്തയത്തിൽ നിർത്തിയിട്ടില്ല. കേന്ദ്രാനുമതി കിട്ടാത്തതാണ് പ്രശ്നം. സഹായം തരില്ലെന്ന് കേന്ദ്രം പറഞ്ഞാൽ ഈ പറയുന്നവരൊന്നും കൂടെക്കാണില്ലെന്നും മന്ത്രി പറഞ്ഞു

loader