കശാപ്പ് നിരോധനം വഴി മോദി സര്‍ക്കാര്‍ ഭരണഘടനയ്ക്ക് അതീതമായ അധികാരങ്ങള്‍ പ്രയോഗിക്കുകയാണെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ഇത്തരമൊരു കാര്യം എല്ലാ സംസ്ഥാനങ്ങളുമായും രാഷ്ട്രീയ പാര്‍ട്ടികളുമായും പാര്‍ലമെന്റിലുമൊക്കെ ചര്‍ച്ച ചെയ്യേണ്ടതാണ്. 31 ശതമാനം മാത്രം വോട്ട് നേടി അധികാരത്തിലെത്തിയ മോദിക്ക് ഇതൊക്കെ ചെയ്യാന്‍ എന്താണ് അധികാരം? ഇതൊരു രാഷ്ട്രീയ തീരുമാനമല്ല. വര്‍ഗ്ഗീയമായും വംശീയമായും ഭിന്നിപ്പിച്ച് ഒരു ഫാസിസ്റ്റ് പ്രസ്ഥാനമായി ഇന്ത്യയില്‍ ശക്തിപ്പെടാമെന്ന കണക്കുകൂട്ടലിലാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത്. ജനങ്ങളുടെ മനഃസാക്ഷി നിശബ്ദമാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.