തിരുവനന്തപുരം: ഉദ്യോഗസ്ഥരും കരാറുകാരും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് അഴിമതിക്ക് കാരണമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. രാഷ്ട്രീയക്കാരുടെ ഒത്താശയില്ലാതെ അഴിമതി നടക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍മാരുടെ ഏകദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാരുടെ ചുമതലയും ഉത്തരവാദിത്തവും ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം. നാടു മുഴുവന്‍ ചര്‍ച്ചചെയ്യുന്നത് റോഡിലെ കുഴിയെ കുറിച്ചാണ്. സ്വന്തം മണ്ഡലമായ അമ്പലപ്പുഴയില്‍ നാട്ടുകാര്‍ റോഡില്‍ വാഴവച്ചതും മന്ത്രി എടുത്തുപറഞ്ഞു. ദുരന്തത്തിന്റെ തീവ്രത അറിയാന്‍ ചങ്ങമ്പുഴക്കവിതയേയും മന്ത്രി കൂട്ടുപിടിച്ചു.
രാഷ്ട്രീയക്കാരുടെ താല്‍പര്യങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ നിന്നുകൊടുക്കരുതെന്ന് മന്ത്രിയുടെ ഉപദേശം. അഴിമതിക്ക് കൂട്ടുനില്‍ക്കുന്നവരെ സംരക്ഷിക്കില്ലെന്ന മുന്നറിയിപ്പും നല്‍കിയാണ് ജി സുധാകരന്‍ പ്രസംഗം അവസാനിപ്പിച്ചത്.
