കേരള സർവ്വകലാശാലയിൽ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടറായി മന്ത്രി ജി സുധാകരന്റെ ഭാര്യക്ക് നിയമനം ഓരോ കോഴ്സിനും ഒരു ഡയറക്ടർ എന്ന നിലവിലെ സ്ഥിതി മാറ്റി ഒറ്റ ഡയറക്ടർ എന്ന പുതിയ തസ്തിക ഉണ്ടാക്കി നിയമനം പുതിയ തസ്തികയും യോഗ്യതയുമെല്ലാം മന്ത്രിയുടെ ഭാര്യക്ക് വേണ്ടി മാറ്റിമറിച്ചു

കേരള സർവ്വകലാശാലയിൽ സ്വാശ്രയ കോഴ്സുകളുടെ ഡയറക്ടറായി മന്ത്രി ജി സുധാകരന്റെ ഭാര്യക്ക് നിയമനം. ഓരോ കോഴ്സിനും ഒരു ഡയറക്ടർ എന്ന നിലവിലെ സ്ഥിതി മാറ്റി ഒറ്റ ഡയറക്ടർ എന്ന പുതിയ തസ്തിക ഉണ്ടാക്കിയാണ് നിയമനം.

Add Asianetnews as a Preferred SourcegooglePreferred

മന്ത്രി ജി.സുധാകരന്റെ ഭാര്യ ഡോക്ടർ‍ ജൂബിലി നവപ്രഭയെ ഡയറക്ടേറ്റ് ഓഫ് മാനേജ്മെന്റ് ടെക്നളജിആന്റ് ടീച്ചേഴ്സ്എജുക്കേഷൻ ഡയറക്ടറായി നിയമിച്ചത്കഴിഞ്ഞ ദിവസം. പ്രതിമാസം 35000 രൂപശമ്പളത്തിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. സർവ്വകലാശാലക്ക് കീഴിലെ 10 സ്വാശ്രയ ബിഎഡ് സെന്ററുകളുടേയും 29 യുഐടികളുടയും 7 സ്വാശ്രയ എംബിഎ കേന്ദ്രങ്ങളുടെയും ചുമതലയാണ് നൽകിയത്.

നിലവിൽഓരോ കോഴ്സിനും സർവ്വകലാശാലക്ക്കീഴിലെ ഓരോ പ്രൊഫസർമാരായിരുന്നു ഡയറക്ട‍ർ. ഒരൊറ്റ ഡയറക്ടറെന്ന പുതിയ തസ്തിക ഉണ്ടാക്കിയപ്പോൾ യോഗ്യത സർവ്വീസിലുള്ള പ്രൊഫസറിൽ നിന്നും വിരമിച്ച പ്രിൻസിപ്പൽ അല്ലെങ്കിൽ വൈസ്പ്രിൻസിപ്പൽ എന്നാക്കി മാറ്റി. ആലപ്പുഴ എസ്ഡി കോളേജിൽ നിന്നും വൈസ് പ്രിൻസിപ്പലായാണ് ജൂബിലി നവപ്രഭ വിരമിച്ചത്.

പുതിയ തസ്തികയും യോഗ്യതയുമെല്ലാം മന്ത്രിയുടെ ഭാര്യക്ക് വേണ്ടി മാറ്റിമറിച്ചപോലെ. അതേ സമയം അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തിയാണ് ജൂബിലിനവപ്രഭയെ നിയമിച്ചതെന്നാണ് സർവ്വകലാശാലയുടെ വിശദീകരണം. ഡയറക്ടർ തസ്തികയുടെ യോഗ്യത വിരമിച്ചവർക്ക് മാത്രം പരിമിതപ്പെടുത്തിയത് എന്ത് കൊണ്ടെന്ന് സർവ്വകലാശാല വ്യക്തമായ മറുപടി നൽകുന്നില്ല.