പെരുന്ന: മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം നടപ്പിലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കത്തിലൂടെ നന്ദി അറിയിച്ച് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സാമ്പത്തിക സംവരണമെന്ന എൻഎസ്എസ്സിന്റെ കാലങ്ങളായുള്ള ആവശ്യം നടപ്പാക്കിയതിനാണ് നന്ദി. 

2014ൽ മോദി സർക്കാർ അധികാരമേറ്റപ്പോൾ മുതൽ എൻ എസ് എസ് നിവേദനത്തിലൂടെ സാമ്പത്തിക സംവരണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അത് നടപ്പിലാക്കിയതിന് നന്ദി അറിയിക്കുകയായിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുള്ള രാഷ്ട്രീയ സാഹചര്യവും എൻ എസ് എസ് നിലപാടും പ്രതീക്ഷയോടെയാണ് ബിജെപി സംസ്ഥാന - കേന്ദ്ര നേതൃത്വങ്ങൾ വിലയിരുത്തുന്നത്.