പണം സമാഹരിക്കുന്നത് എങ്ങനെ ഉപയോഗിക്കുന്നു എന്നതില്‍ കൃത്യയത ഉണ്ടാകണമെന്ന് പ്ലാനിംഗ് ബോര്‍ഡ് മുന്‍ അംഗം ജി. വിജയരാഘവന്‍. പണം കൃത്യമായി എത്തുന്നുണ്ടോ, വേണ്ട രീതിയില്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് ജനങ്ങള്‍ക്ക് ആശങ്ക ഉണ്ട്. അതിനാല്‍ പണം സമാഹരിക്കുന്നതില്‍ നിശ്ചയമായ ഒരു രീതി ഉണ്ടാകണം.
തിരുവനന്തപുരം: പണം സമാഹരിക്കുന്നത് എങ്ങനെ ഉപയോഗിക്കുന്നു എന്നതില്‍ കൃത്യയത ഉണ്ടാകണമെന്ന് പ്ലാനിംഗ് ബോര്‍ഡ് മുന്‍ അംഗം ജി. വിജയരാഘവന്‍. പണം കൃത്യമായി എത്തുന്നുണ്ടോ, വേണ്ട രീതിയില്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് ജനങ്ങള്‍ക്ക് ആശങ്ക ഉണ്ട്. അതിനാല്‍ പണം സമാഹരിക്കുന്നതില്‍ നിശ്ചയമായ ഒരു രീതി ഉണ്ടാകണം. ആരാണ് പണം സമാഹരിക്കുന്നത്, പണം എവിടെ എത്തുന്നു എന്നീ കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകണം എന്നും ജി. വിജയരാഘവന്‍ പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിന്‍റെ 'പുതിയ കേരളം'- വെല്ലുവിളികളും സാധ്യതകളും സംവാദത്തില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തോട് പണം ആവശ്യപ്പെടുമ്പോഴും കൃത്യമായി പണം നഷ്ടം എത്രയെന്നതിന്‍റെ റിപ്പോര്‍ട്ട് നല്‍കണം. എങ്കില്‍ മാത്രമേ നമ്മള്‍ വിചാരിക്കുന്ന പോലെ കേന്ദ്ര സഹായം ലഭിക്കുകയുളളൂ. പണം കൈകാര്യം ചെയ്യുന്നതില്‍ രാഷ്ട്രീയം കലരരുത്. പുതിയ കേരളം പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ അതൊരു തൊഴിലായി കാണുകയല്ല മറിച്ച് ശമ്പളം വാങ്ങതെ വേണം സേവനം ചെയ്യാന്‍- ജി. വിജയരാഘവന്‍ പറഞ്ഞു.
